പ്രധാന വാര്‍ത്തകള്‍ - എടക്കര

പരിക്കേറ്റ മ്ലാവ് ചികിത്സയ്ക്കിടയില്‍ ചത്തു

22/02/2012 - സ്വന്തം ലേഖകന്‍

എടക്കര: പരിക്കേറ്റ നിലയില്‍ മരുത വനത്തില്‍ കണ്ടെത്തിയ മ്ലാവ് ചികിത്സയ്ക്കിടയില്‍ ചത്തു. മരുത നറുക്കുംപൊട്ടിയിലെ ജനവാസ കേന്ദ്രത്തിനോട് ചേര്‍ന്ന വനത്തിലാണ് ചെന്നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ നിലയില്‍ മലാനെ കണ്ടെത്തിയത്. വനപാലകര്‍ മലാനെ മണിമൂളി മൃാഗസ്പത്രിയില്‍ ചൊവ്വാഴ്ച ഉച്ചയോടെ എത്തിച്ചു. ..... തുടര്‍ന്നു വായിക്കുക »

ബൈക്കപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

22/02/2012 - സ്വന്തം ലേഖകന്‍

എടക്കര: ബൈക്കപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. മണിമൂളി പുതുപള്ളില്‍ ജോസഫിന്റെ മകന്‍ അജിത് ജോസഫ് (28) ആണ് മരിച്ചത്. കഴിഞ്ഞമാസം 28നാണ് സി.എന്‍.ജി റോഡില്‍ കരിമ്പുഴയില്‍ അജിത് സഞ്ചരിച്ച ബൈക്ക് മറിഞ്ഞത്. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എറണാകുളം ഭാരത്‌പെട്രോളിയം കോര്‍പ്പറേഷനിലെ ..... തുടര്‍ന്നു വായിക്കുക »

ശ്രീദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല ആഘോഷിക്കുന്നു

22/02/2012 - സ്വന്തം ലേഖകന്‍

എടക്കര: എടക്കര ശ്രീദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ ഫിബ്രവരി 28ന് പൊങ്കാലയും ദൈവപൂജയും ആഘോഷിക്കുന്നു. ഫോണ്‍: 277309, 275129. ..... തുടര്‍ന്നു വായിക്കുക »

വയറിളക്കവും ഛര്‍ദിയും ബാധിച്ച് യുവതി മരിച്ചു

20/02/2012 - സ്വന്തം ലേഖകന്‍

എടക്കര: പൂക്കോട്ടുംപാടം പാട്ടകരിമ്പിലെ മേമല അശോകന്റെ ഭാര്യ സുന്ദരി (20)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി 8.30ന് നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. ഗുരുതരാവസ്ഥയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. ..... തുടര്‍ന്നു വായിക്കുക »

വിഷം അകത്തുചെന്ന് വിദ്യാര്‍ഥിനി മരിച്ചു

20/02/2012 - സ്വന്തം ലേഖകന്‍

എടക്കര: വിഷം അകത്തു ചെന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. ചുങ്കത്തറ അണ്ടികുന്നിലെ പരേതനായ ഹരിദാസന്റെ മകള്‍ ഹരിത (18)യാണ് മരിച്ചത്. എരുമമുണ്ട നിര്‍മല ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ളസ്ടു വിദ്യാര്‍ഥിനിയാണ്. മാതാവ്: തങ്കമണി. ..... തുടര്‍ന്നു വായിക്കുക »

ഞാറപ്പാടം തിരുനാള്‍ ഇന്ന് തുടങ്ങും

17/02/2012 - സ്വന്തം ലേഖകന്‍

എടക്കര: ഞാറപ്പാടം സെന്റ്‌ജോസഫ്‌സ് കത്തോലിക്ക പള്ളിയില്‍ തിരുനാളിന് വെള്ളിയാഴ്ച ഫാ. തോമസ് പരുന്തനോലില്‍ കൊടിയേറ്റും. ശനിയാഴ്ച വൈകീട്ട് 3.30ന് വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. സണ്ണി കൊല്ലാര്‍തോട്ടം നേതൃത്വംനല്‍കും. 5.15ന് വെട്ടിയില്‍ അങ്ങാടിയിലേക്ക് പ്രദക്ഷിണം, രാത്രി എട്ടിന് കോഴിക്കോട് നവകേരളയുടെ "ഒരു ..... തുടര്‍ന്നു വായിക്കുക »

കരിയം മുരിയം വനത്തില്‍ കിടങ്ങ് നിര്‍മാണം തുടങ്ങിയില്ല

16/02/2012 - സ്വന്തം ലേഖകന്‍

എടക്കര: കാട്ടുമൃഗ ശല്യം തടയുന്നതിനായി കരിയം മുരിയം വനത്തിന്റെ അതിര്‍ത്തിയില്‍ കിടങ്ങ് സ്ഥാപിക്കാനുള്ള പദ്ധതി തുടങ്ങിയില്ല. തൊഴിലാളികളെ ഉള്‍പ്പെടുത്തി പദ്ധതി മീറ്റിങ് പഞ്ചായത്തധികൃതര്‍ ഇനിയും വിളിക്കാത്തതാണ് കാരണം. നാരോക്കാവ്, പാലേമാട്, അറണാടംപാടം, ഉദിരകുളം, ചെമ്പന്‍കൊല്ലി പ്രദേശങ്ങളിലെ ..... തുടര്‍ന്നു വായിക്കുക »

പാലുണ്ട വളവില്‍ മണല്‍ലോറി മറിഞ്ഞു

16/02/2012 - സ്വന്തം ലേഖകന്‍

എടക്കര: മണല്‍ കയറ്റിയ ടിപ്പര്‍ പാലുണ്ടവളവില്‍ മറിഞ്ഞ് ക്ലീനര്‍ക്ക് പരിക്ക്. മരുത മുപ്ര മുഹമ്മദിന്റെ മകന്‍ ഷാജഹാനാ(24)ണ് പരിക്കേറ്റത്. ഇയാളെ നിലമ്പൂര്‍ താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ എട്ടുമണിയോടെയാണ് അപകടം. എതിരെവന്ന ബസ്സിന് സൈഡ് കൊടുക്കുന്നതിനിടയിലാണ് ടിപ്പറിന്റെ നിയന്ത്രണം ..... തുടര്‍ന്നു വായിക്കുക »

ചന്തക്കുന്ന് ആര്‍.ആര്‍.സി ജേതാക്കള്‍

16/02/2012 - സ്വന്തം ലേഖകന്‍

എടക്കര: പള്ളിപ്പടി യൂത്ത് ക്ലബ്ബ് ഫുട്‌ബോള്‍ ഫൈനലില്‍ ആര്‍.ആര്‍.സി ചന്തക്കുന്ന് ജേതാക്കളായി. ഫ്ലാഷ് സ്റ്റുഡിയോ എടക്കര റണ്ണറപ്പായി. സമ്മാനങ്ങള്‍ വഴിക്കടവ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അബ്ദുള്‍ഹക്കീം, ഗ്രാമപ്പഞ്ചായത്ത് അംഗം പി. മോഹനന്‍ എന്നിവര്‍ വിതരണം ചെയ്തു. ..... തുടര്‍ന്നു വായിക്കുക »

പ്രതിഭകളെ അനുമോദിച്ചു

15/02/2012 - സ്വന്തം ലേഖകന്‍

എടക്കര: എടക്കര പഞ്ചായത്തില്‍നിന്ന് കലാ കായിക വിദ്യാഭ്യാസ മേഖലകളില്‍ സംസ്ഥാന, ദേശീയ മത്സരങ്ങളില്‍ വിജയിച്ച പ്രതിഭകളെ ആദരിച്ചു. എടക്കര ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ എം.കെ. ഷാനവാസ് എം.പി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജയിംസ് അധ്യക്ഷതവഹിച്ചു. വി.വി. പ്രകാശ്, കെ.എസ്. വിജയം, പി. പുഷ്പവല്ലി, ജി. ..... തുടര്‍ന്നു വായിക്കുക »